പാക്കിസ്ഥാനില്‍ 12 തടവുകാരെ തൂക്കിലേറ്റി

PAKISTAN-CRIME-EXECUTION-PROTESTഇസ്‌ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു തടവില്‍ കഴിയുകയായിരുന്ന പന്ത്രണ്ട് തടവുകാരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. കൊലപാതകം, തീവ്രവാദം മുതലായകുറ്റങ്ങള്‍ ചുമത്തി തടവില്‍ കഴിഞ്ഞിരുന്ന 12 പേരെയാണ് തൂക്കിലേറ്റിയത്.

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വധശിക്ഷയ്ക്കുള്ള മോറട്ടോറിയം സര്‍ക്കാര്‍ എടുത്തു മാറ്റിയത്. ഇതിനു ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകളുടെ വധശിക്ഷ നടപ്പിലാക്കുന്നത്.

മോറട്ടോറിയം പിന്‍വലിച്ച ശേഷം ഇതുവരെ 39 പേരെയാണ് തൂക്കിലേറ്റിയത്. എണ്ണായിരത്തോളം തടവുകാരാണ് വധശിക്ഷ കാത്തു പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുഖള്‍