പാകിസ്ഥാനി ഹാക്കര്‍മാര്‍ 2000 ത്തോളം ഇന്ത്യന്‍ സൈറ്റുകള്‍ തകര്‍ത്തു

downloadദില്ലി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ 2000 ത്തോളം വരുന്ന ഇന്ത്യന്‍ സൈറ്റുകള്‍ പാകിസ്ഥാനി ഹാക്കര്‍മാര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. വിനോദ സൈറ്റുകളും ഗൗരവമേറിയ സൈറ്റുകളുമടക്കം 26 ാം തിയ്യതി ഇവര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്‌ഡെയുടെ സൈറ്റും ഇതില്‍ ഉള്‍പെടുന്നു.

ഇത്തരം ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ പാകിസ്ഥാന്‍ സിന്ദാബാദ് (Your site sequrity compremised,patch your site) എന്നീ മെസേജുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടീം മാഡ് ലീറ്റ്‌സ് എന്ന ഒരു ഗ്രൂപ്പ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഒരു വലിയ സൈബര്‍ അറ്റാക്കായായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.

സെന്റട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റ് തകര്‍ക്കാനും ഈ ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്.