Section

malabari-logo-mobile

കാസിനോ സന്ദര്‍ശനം, പാക് സെലക്ടര്‍ക്കെതിരെ അന്വേഷണം

HIGHLIGHTS : കറാച്ചി: പാകിസ്താന്‍ ടീമിന്റെ ചീഫ് സെലക്ടറും മുന്‍ ക്യാപ്റ്റനുമായ മോയിന്‍ ഖാനെതിരെ അന്വേഷണം. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ മോയിന്‍ ഖാന്‍ ക്രൈസ്റ്റ്ചര്...

313156-moin-khanകറാച്ചി: പാകിസ്താന്‍ ടീമിന്റെ ചീഫ് സെലക്ടറും മുന്‍ ക്യാപ്റ്റനുമായ മോയിന്‍ ഖാനെതിരെ അന്വേഷണം. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ മോയിന്‍ ഖാന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു കാസിനോയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് ഇത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 150 റണ്‍സിന് പാകിസ്താന്‍ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് മോയിന്‍ ഖാന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു കാസിനോയില്‍ പോയത് എന്നാണ് വിവരം. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും പാകിസ്താന്‍ തോറ്റിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ലോകകപ്പിന്റെ ഒന്നാം റൗണ്ടില്‍ പുറത്താകും എന്ന അവസ്ഥയിലാണ് പാക് ടീം.

sameeksha-malabarinews

അന്വേഷണത്തില്‍ മോയിന്‍ ഖാനെതിരെ തെളിവ് കിട്ടിയാല്‍ ലോകകപ്പിനിടെ തന്നെ ചീഫ് സെലക്ടറെ തിരിച്ച് വിളിക്കാനാണ് പാക് ബോര്‍ഡിന്റെ തീരുമാനം എന്നാണ് അറിയുന്നത്. നേരത്തെ ഇന്ത്യയോട് ലോകകപ്പില്‍ തോറ്റതിന് പിന്നാലെ താരങ്ങള്‍ മോശമായി പെരുമാറി എന്നാരോപിച്ച് പാക് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് രാജിവെച്ചിരുന്നു.

തുടര്‍ച്ചയായ തോല്‍വികളില്‍ ടീം നാണംകെടുമ്പോള്‍ ചീഫ് സെലക്ടര്‍ കാസിനോയില്‍ പോയത് ആരാധകരിലും ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റ പാകിസ്താന്‍ ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉള്ളതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിംബാബ്‌വെയോടാണ് പാകിസ്താന്റെ അടുത്ത മത്സരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!