ചിത്രകാരന്‍ സിഎന്‍ കരുണാകരന്‍ അന്തരിച്ചു

By സ്വന്തം ലേഖകന്‍|Story dated:Saturday December 14th, 2013,11 17:pm

CN-Karunakaranകൊച്ചി :പ്രശസ്ത ചിത്രകാരന്‍ സിഎന്‍ കരുണാകരന്‍ അന്തരിച്ചു.ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം.. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം കാരണം കുറച്ച് നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
മാമംഗലത്ത് അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ഗുരൂവായൂരില്‍ 1940ല്‍ ആണ് അദ്ദേഹത്തിന്റെ ജനനം. ആദ്യ സ്വകാര്യകലാപ്രദര്‍ശന ശാലയായ ചിത്രകൂടം അദ്ദേഹമാണ് ആരംഭിച്ചത്.

മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന അദ്ദേഹം മലയാളത്തിലെ നിരവധി മികച്ച ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ഒരേ തൂവപക്ഷികള്‍ അശ്വത്ഥാമാവ്, അക്കരെ പുരഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

രാജാ രവിവര്‍മ്മ പുരസ്‌കാരം, മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം,കേരള ലളിതകലാ അക്കാദമി പുരസ്്കാരം,പിടി ഭാസ്‌ക്കര പണിക്കര്‍ പുരസ്്കാരം, മലയാറ്റൂര്‍ പുരസ്‌കാരം, ്അക്കാദമി ഫെലോഷിപ്പ് എന്നീ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടി ചെന്നിട്ടുണ്ട്.

English summary
painter cn karunakaran passed away