പദ്മ പുരസ്‌ക്കാര പട്ടികയില്‍ സുന്ദര്‍ പിച്ചൈ, സിന്ധു, സക്ഷി മാലിക്ക്

ദില്ലി: 150 പേര്‍ ഉള്‍പ്പെട്ട പദ്മ പുരസ്‌ക്കാര പട്ടികയില്‍ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി നാദെല്ല തുടങ്ങിയവര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വിവിധ സംഘടനകള്‍, മുന്‍ ജേതാക്കള്‍ എന്നിങ്ങനെ പ്രമുഖരുടെ സംഘമാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.

1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് പ്രാഥമിക പട്ടികയിലേക്ക് 150 പേരെ തിരഞ്ഞെടുത്തത്. ഒളിമ്പ്യന്‍മാരായ പി വി സിന്ധു, സാക്ഷി മാലിക്, പാരാലിമ്പ്യന്‍ ദീപ മാലിക്, ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലി, എന്‍ സി പി നേതാവ് ശരത് പവാര്‍, ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവരും പട്ടികയിലുണ്ട്.

സിനിമാരംഗത്തു നിന്ന് ശങ്കര്‍ മഹാദേവന്‍, ഋഷി കപൂര്‍, സോനു നിഗം, കൈലാഷ് ഖേര്‍, മനോജ് വാജ്‌പേയ് എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.