Section

malabari-logo-mobile

ഞാറ്റുപാട്ടിന്റെ തോഴി കാളിയമ്മ യാത്രയായി

HIGHLIGHTS : താനൂർ: കേരള സംസ്കൃതിയുടെ ഭാഗമായ ഞാറ്റുപാട്ടിന്റെ തോഴി കാളിയമ്മ അന്തരിച്ചു. താനൂരിലും പരിസരങ്ങളിലുമുള്ള പാടങ്ങളിൽ കാളിയമ്മയുടെ പാട്ടിന്റെ സ്വാധീനം ഒ...

താനൂർ: കേരള സംസ്കൃതിയുടെ ഭാഗമായ ഞാറ്റുപാട്ടിന്റെ തോഴി കാളിയമ്മ അന്തരിച്ചു. താനൂരിലും പരിസരങ്ങളിലുമുള്ള പാടങ്ങളിൽ കാളിയമ്മയുടെ പാട്ടിന്റെ സ്വാധീനം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ഞാറ്‌ പറിച്ചു നടുന്ന സ്ത്രീകൾക്ക് ആയാസരഹിതമായി പണി ചെയ്യാനും ഉത്സാഹത്തിനും മാനസികോല്ലാസത്തിനുമായിരുന്നു ഞാറ്റുപാടുകൾ. കർഷക കുടുംബാംഗമായിരുന്ന കാളിയമ്മയുടെ ജീവിതം ചെറിയ പ്രായം തൊട്ടേ കഷ്ട്ടപാടുകൾ നിറഞ്ഞതായിരുന്നു. കൃഷി ഇല്ലാത്ത സമയങ്ങളിൽ കൈതയുടെ ഓല കൊണ്ട് കൊട്ടകളും പായകളും നിർമ്മിക്കലായിരുന്നു കാളിയമ്മയുടെ വരുമാന മാർഗം.

താനൂർ നടക്കാവ് കോളനിയിലെ പരേതനായ കരിയാത്തന്റെ പത്നിയായിരുന്നു കാളിയമ്മ. താനൂർ എം.എൽ.എ. വി.അബ്‌ദുറഹിമാൻ, കൗൺസിലർ പി.ടി. ഇല്യാസ് എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

sameeksha-malabarinews

ഒരു നാവിൽ നിന്ന് മറ്റൊന്നിലേക്ക്‌ വാമൊഴിയായി പകർന്ന് പോകുന്ന ഞാറ്റുപാട്ടുകൾ കൈമാറ്റം ചെയ്യാൻ ഇനിയും കാളിയമ്മമാർ പിറവിയെടുക്കട്ടെയെന്ന് നാട്ടുകാർ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!