താനൂരില്‍ പാടത്തിന് തീപിടിച്ചു

താനൂര്‍ : താനൂര്‍ മുക്കോലക്ക് സമീപം പാട ശേഖരത്തിന് തീപിടിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് അരയേക്കറോളം പാടം കത്തി നശിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് പാടത്തിന് തീപിടിച്ച്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ ഫര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തിരൂരില്‍ നിന്നും സ്ഥലത്തെതത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്.