പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി. മാലിനീകരണ നിയന്ത്രണ ബോര്‍ഡാണ് മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന് കാണിച്ച് അനുമതി റദ്ദാക്കിയിരിക്കുന്നത്.

രാവിലെ പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പാര്‍ക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് പാര്‍ക്കിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയത്.

പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.