പി.എസ്.എല്‍.വി.സി-38 വിക്ഷേപിച്ചു

ബംഗളൂരു: 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധാവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.20 ഓടെയാണ് വിക്ഷേപണം നടത്തിയത്. കാ​​ർ​​ട്ടോ​​സാ​​റ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ച ക​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ട്. നൂതന കാമറകൾ ഉള്ളതിനാൽ മേഘാവൃതമായ ആകാശത്ത് നിന്ന് ഭൂപ്രദേശത്തിന്‍റെ ചിത്രങ്ങൾ പകർത്താൻ ഉപഗ്രഹത്തിന് സാധിക്കും. ക​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ട് സീ​​രീ​​സ് ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന് 712 കി​​ലോ ഭാ​​ര​​മു​​ണ്ട്. 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾക്ക് ആകെ 243 കിലോയാണ് ഭാരം.

ഭൗ​​മ ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള കാ​​ർ​​ട്ടോ​​സാ​​റ്റ്-ര​​ണ്ടും 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​ണ് ഐ.​​എ​​സ്.​​ആ​​ർ.​​ഒ ഒ​​റ്റ​​ വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​ത്.

ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, ലി​​ത്വാ​​നി​​യ, സ്​​​ലോ​​വാ​​ക്യ, യു.​​കെ, യു.​​എ​​സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​ടെ 29 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ ത​​ക്ക​​ല നൂ​​റു​​ൽ ഇ​​സ്​​​ലാം യൂ​​നി​​വേ​​ഴ്സി​​റ്റി നി​​ർ​​മി​​ച്ച 15 കി​​ലോ ഭാ​​ര​​മു​​ള്ള നി​​യു​​സാ​​റ്റു​​മാ​​ണ് വിക്ഷേപിച്ച മറ്റ് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ.

Related Articles