പി.കെ. നായര്‍ക്ക് ആദരവൊരുക്കി  സിനിഫീലിയ

പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയില്‍ പി.കെ. നായര്‍ക്ക് ആദരവ്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ പി.കെ. നായര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് സിനിഫീലിയ വിഭാഗത്തില്‍ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനാണ് ക്യുറേറ്റര്‍. കമല്‍ സ്വരൂപിന്റെ രംഗഭൂമി, കെ.ആര്‍ മനോജിന്റെ 16 എം.എം: മെമ്മറീസ് മൂവ്‌മെന്റ് ആന്റ് എ മെഷീന്‍, ജാക്വസ് റിച്ചാര്‍ഡിന്റെ ഹെന്‍ട്രി ലാങ്വാ: ഫാന്റം ഓഫ് സിനിമാതെക്, ഷുമോണ ഗോയലിന്റെ ഐ ആം മൈക്രോ, മരിയ അല്‍വരാസിന്റെ ലാ സിനിഫിലാസ്, സോഫി ഫിയന്‍സിന്റെ പെര്‍വെട്‌സ് ഗൈഡ് ടു സിനിമ എന്നിവയാണ് സിനിഫീലിയ വിഭാഗത്തിലെ ചിത്രങ്ങള്‍.
ദാദാ സാഹിബ് ഫാല്‍ക്കേയുടെ നാടക പ്രവര്‍ത്തനത്തിലൂടെയും ജീവിതത്തിലൂടെയും കമല്‍ സ്വരൂപ് നടത്തിയ യാത്രകളുടെ രൂപരേഖയാണ് രംഗഭൂമി എന്ന ചിത്രം. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സഞ്ചാരപഥങ്ങളും അതിന് 16 എംഎം ഫിലിം പ്രൊജക്ടറുമായുള്ള ബന്ധവും അടയാളപ്പെടുത്താനുള്ള ശ്രമമാണ് 16 എം.എം. മെമ്മറീസ് മൂവ്‌മെന്റ് ആന്റ് എ മെഷീന്‍ എന്ന ചിത്രം. ചലച്ചിത്ര സമ്പാദകനായ ഹെന്‍ട്രി ലാങ്വയുടെ ജീവിതത്തെ അപഗ്രഥിക്കുന്ന ഡോക്യുമെന്ററിയാണ് ഹെന്‍ട്രി ലാങ്വാ: ദ ഫാന്റം ഓഫ് സിനിമാതെക്.
സിനിമാ നിര്‍മ്മാണത്തെക്കുറിച്ചുള്ള പരീക്ഷണാത്മക ചിത്രമാണ് ഷുമോണ ഗോയലിന്റെ ഐ ആം മൈക്രോ. വാര്‍ദ്ധക്യത്തിന്റെ വിരസത അകറ്റാന്‍ ദിവസവും സിനിമയ്ക്ക് പോകുന്ന ജോലിയില്‍ നിന്ന് വിരമിച്ച ഒരുകൂട്ടം സ്ത്രീകളുടെ കഥ പറയുകയാണ് മരിയ അല്‍വരാസിന്റെ ലാസ് സിനിഫിലാസ്. സിനിമ ഒരാളില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുമെന്നും പ്രതിഫലിക്കുമെന്നും സരസമായി അനാവരണം ചെയ്യുന്ന ചിത്രമാണ് സോഫിയ ഫിയാന്‍സിന്റെ  പെര്‍വെട്‌സ് ഗൈഡ് ടു.

മേളയില്‍  (21.07.2018)

നിള
ഉച്ചയ്ക്ക് 2.00 – ഇന്‍ കോണ്‍വര്‍സേഷന്‍ – ലതാമണി, സി.എസ് വെങ്കിടേശ്വരന്‍

പ്രദര്‍ശനങ്ങള്‍

കൈരളി

രാവിലെ 9.30 – ഭൂമി, ലാസ്റ്റ് റൈറ്റ്‌സ്, അക്കോര്‍ഡ്, ചെയ്‌സിംഗ് ഡ്രീംസ്, അമോലി, 11.30 – ദ് റൈറ്റ് സൈഡ്, അണ്‍കാള്‍ഡ്, എസ്.ഡി : സരോജ് ദത്ത ആന്റ് ഹിസ് ടൈംസ് 3.00 – വാട്ട് മാന്‍, ജോയ്, ഡോട്ടേഴ്‌സ് ഓഫ് പാരഡൈസ്, ഇന്‍ ഫാക്ട് 6.00 – സര്‍ക്കിള്‍, ബ്രോക്കണ്‍ ഫ്‌ളവേഴ്‌സ്, ലോക്ക് ആന്റ് കീ

ശ്രീ

രാവിലെ 10.00 – നൊക്‌ട്ടേണ്‍ 1, നൊക്‌ട്ടേണ്‍ 2, ഹിയര്‍  നൗ, ദെ സൈഡര്‍ സെവന്‍, ദ് പോയെറ്റിക്‌സ് ഓഫ് ഫ്രജിലിറ്റി, 12.15 – എ നര്‍മദ ഡയറി, 16 എംഎം മെമ്മറീസ്, മൂവ്‌മെന്റ് ആന്റ് എ മെഷീന്‍, 3.15 – ഇക്കി, ദ് ലിറ്റില്‍ ബോയ്, മനേദ് & മാച്ചോ, ഹോള്‍ ടു പാര്‍ട്ട്, ലഞ്ച് ടൈം, പെയ്ല്‍ മിറേര്‍സ്, അനിമല്‍, ലോസ്റ്റ് പ്രോപ്പര്‍ട്ടി, ബ്ലൂ ഐസ് ബോയ്, എ ഗേള്‍ ഇന്‍ ദ് റൂം 6.15 – ഹിപ്പോക്രാറ്റിക്, 8.30 – ഓപ്പര്‍ച്യൂണിറ്റി, മെഷീന്‍സ്

നിള

രാവിലെ 9.45 – അക്കേഡ, മിറേര്‍സ് ഓഫ് ഡയസ് പൊറ, 11.45 – ദ് ഔട്ട് സൈഡര്‍, സോഫ്‌ന എ ഫ്‌ളൈയിംഗ് കിഡ്, ദ് സ്ലേവ് ജെനെസിസ് 3.30 – പടിഞ്ഞാറ്റ, യുടു, രുചിഭേദം, ഓണ്‍ ദ് വെയ്, ക്യാറ്റ് ഫിഷ്, അതാസി 6.30 – ഉടുമ്പ്, മിഡ്‌നൈറ്റ് റണ്‍, ദ് ബോഡി, എംസി കാഷ്, വെല്‍കം വാലന്റൈന്‍ 2017, വെയ്ല്‍ ഡണ്‍

Related Articles