പി.കെ കുഞ്ഞാലിക്കട്ടി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് മുതിര്‍ന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അണികള്‍ക്കൊപ്പമെത്തിയ കുഞ്ഞാലിക്കുട്ടി കലക്ടര്‍ക്ക് നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ നാളെ പത്രിക നല്‍കും.

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.