പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്‌ക്ക്‌ ഇന്നു തുടക്കം

p k kunhalikuttyകസര്‍കോട്‌: മുസ്ലിം ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര ഇന്ന്‌ കാസര്‍കോട്‌ മഞ്ചേശ്വരത്ത്‌ നിന്നും ആരംഭിക്കും. സൗഹൃദം, സമത്വം,സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ യാത്ര. മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ജാഥ ഉദ്‌ഘാടനം ചെയ്‌തു.

ഭരണ മുന്നണിയിലെ ഒരു മന്ത്രി തന്നെ ജാഥ നയിക്കുന്നു വെന്നതും പ്രത്യേകതയാണ്‌. നിയമസഭയിലേക്കുള്ള പാര്‍ട്ടി പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ജാഥയ്‌ക്കുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പി കെ കുഞ്ഞാലി കുട്ടിക്ക്‌ പാതക കൈമാറിയാണ്‌ യാത്ര ഉദ്‌ഘാടനം നിര്‍വഹിക്കുക.

കെപിഎ മജീദ്‌, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എംപി, മന്ത്രിമാരായ ഡോ.എം കെ മുനീര്‍, മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌, കെ എം ഷാജി എംഎല്‍എ, ചീഫ്‌ കോര്‍ഡിനേറ്ററായ സി കെ ബാവ, പി വി അബ്ദുല്‍ വഹാബ്‌ എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്‌. നാളെ ജാഥയ്‌ക്ക്‌ ജില്ലയില്‍ നാല്‌ സ്വീകരണ കേന്ദ്രങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. കാസര്‍കോട്‌, പള്ളിക്കര, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലൂടെ പ്രയാണം നടത്തുന്ന യാത്ര ചൊവ്വാഴ്‌ച്ച കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഫെബരുവരി 11 ന്‌ ജാഥ തിരുവനന്തപുരത്ത്‌ സമാപിക്കും.