പിഡിപി ഹര്‍ത്താല്‍ പിന്‍വലിച്ചു

കൊച്ചി : പിഡിപി ബുധനാഴ്ച്ച നടത്താനിരുന്ന സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹര്‍ത്താല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ് പ്രസിഡന്റ് സുബൈര്‍ സ്വലാഹി അറിയിച്ചു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് ഒമ്പതിനാണ് മഅ്ദനിയുടെ മകന്റെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയുമായ അമ്മയെ കാണണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതിയേ മഅ്ദനി സമീപിച്ചിരുന്നു. എന്നാല്‍ അമ്മയെ കാണുന്നതിന് മാത്രമാണ് കോടതി അനുമതി നല്‍കിയത്