Section

malabari-logo-mobile

സര്‍ക്കാര്‍ മാവോയിസ്‌റ്റ്‌ വേട്ട നിര്‍ത്തണം; പിസി ജോര്‍ജ്ജ്‌

HIGHLIGHTS : തൃശ്ശൂര്‍: മാവോയിസ്‌റ്റുകള്‍ക്ക്‌ അനുകൂല നിലപാടുമായി സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്ജ്‌ രംഗത്ത്‌. മാവോയിസ്‌റ്റുകളുടെ പോരാട്ടം നീതിക്കു വേണ്...

pc-george1തൃശ്ശൂര്‍: മാവോയിസ്‌റ്റുകള്‍ക്ക്‌ അനുകൂല നിലപാടുമായി സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്ജ്‌ രംഗത്ത്‌. മാവോയിസ്‌റ്റുകളുടെ പോരാട്ടം നീതിക്കു വേണ്ടിയാണെന്നും മാവോയിസ്‌റ്റുകളെ നേരിടേണ്ടത്‌ ആശയപരമായാണെന്നും പി സി ജോര്‍ജ്ജ്‌ പറഞ്ഞു. പാവപ്പെട്ട മനുഷ്യരെ വെടിവെച്ച്‌ കൊല്ലുന്നതിനെ ഒരിക്കലും ന്യായികരിക്കാനാകില്ലെന്നും കോടിക്കണക്കിന്‌ രഹൂപ മുടക്കിയല്ല മാവോയിസ്‌റ്റുകളെ നേരിടേണ്ടത്‌. അവരുമായി തുറന്ന ചര്‍ച്ചയുണ്ടാകണം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ മറക്കുന്ന രാഷ്ട്രീയ സംസ്‌ക്കാരം മാറണമെന്നും പിസി ജോര്‍ജ്ജ്‌ പറഞ്ഞു.

ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കാന്‍ സര്‍്‌ക്കാരിനായില്ല. പത്തോ ഇരുപത്തഞ്ചോ പേരെ കൊല്ലാന്‍കോടികള്‍ മുടക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ മാവോയിസ്‌റ്റ്‌ വേട്ട അവസാനിപ്പിക്കണം. ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കാന്‍ സര്‍്‌ക്കാരിന്‌ ഇത്‌ വരെ സാധിച്ചിട്ടില്ലെന്നും പിസി ജോര്‍ജ്ജ്‌ പറഞ്ഞു.

sameeksha-malabarinews

മാവോയിസ്റ്റുകളെ ശക്തമായി നേരിടുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വനംവകുപ്പും പൊലീസും സംയുക്തമായി നടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇപ്പോള്‍ നടക്കുന്ന അക്രമണങ്ങള്‍ മാവോയിസമായി കാണുന്നില്ലെന്നും അത്‌ ഭീരുത്വം മാത്രമാണെന്നും ഉന്നതതല യോഗത്തിന്‌ ശേഷം ചെന്നിതല പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!