തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; പി സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ കേസ്

മുണ്ടക്കയം: തോട്ടം തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു. കൊലപാകത ശ്രമം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മുണ്ടക്കയം എസ്‌ഐ പ്രസാദ് എബ്രഹാം വര്‍ഗീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ നല്‍കിയ ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഹാരിസണ്‍ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ ഉച്ചയ്ക്ക് 12 മണിയോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.