Section

malabari-logo-mobile

ഒഴൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചു

HIGHLIGHTS : താനൂര്‍: ഒഴൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിക്കുള്ള പിന്തുണ കോണ്‍ഗ്രസ്‌ പിന്‍വലിച്ചു. ഇതോടെ ഒഴൂരിലെ യുഡിഎഫ്‌ ഭരണസമിതിക്ക്‌ ഭുരിപക്ഷം

mal-ozhurതാനൂര്‍: ഒഴൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിക്കുള്ള പിന്തുണ കോണ്‍ഗ്രസ്‌ പിന്‍വലിച്ചു. ഇതോടെ ഒഴൂരിലെ യുഡിഎഫ്‌ ഭരണസമിതിക്ക്‌ ഭുരിപക്ഷം നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന ചേരിപ്പോരിന്റെ ഒടുവിലാണ്‌ കോണ്‍ഗ്രസ്സിന്റെ നടപടി. പഞ്ചായത്ത്‌ ഭരണസമിതിയിലെ കോണ്‍ഗ്രസ്സ്‌ അംഗങ്ങളുടെ വാര്‍ഡുകളില്‍ ആനുകൂല്യം നിഷേധിക്കുന്നുവെന്നാരോപിച്ചാണ്‌ കോണ്‍ഗ്രസിന്റെ നടപടി.

നിലവില്‍ ഭരണസമിതക്ക്‌ ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണ്‌ ഉള്ളത്‌. മുസ്ലീം ലീഗ്‌ 7, കോണ്‍ഗ്രസ്‌ 2, സിപിഐഎം 8, ബിജെപി 1, എന്നതാണ്‌ ഇവിടുത്തെ കക്ഷിനില. കോണ്‍ഗ്രസ്സ്‌ പിന്തുണ പിന്‍വലിച്ചതോടെ ഇപ്പോള്‍ ഭരണസമിതി ന്യൂനപക്ഷമായി.

sameeksha-malabarinews

കഴിഞ്ഞ ലോകസഭാ തിരിഞ്ഞെടുപ്പില്‍ ഇടിയും അബ്ദുറഹിമാനും മത്സരിച്ചപ്പോള്‍ ഒഴൂരിലെ യുഡിഎഫ്‌ രാഷ്ട്രീയത്തിലും രൂക്ഷമായ പ്രതിസിന്ധി രൂപപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ഇടിയും അബ്ദുറഹമാന്‍ രണ്ടത്താണിയടക്കുമുള്ള നേതാക്കള്‍ നല്‍കിയ ഉറപ്പിന്‍മേലാണ്‌ കോണ്‍ഗ്രസ്സ്‌ ഇവിടെ തിരഞ്ഞെടുപ്പില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌. എന്നാല്‍ ഈ ഉറപ്പുകള്‍ ലംഘക്കപ്പെട്ടെന്നാരോപിച്ചാണ്‌ ഈ നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!