Section

malabari-logo-mobile

ദോഹാ നഗരത്തില്‍ ഇറങ്ങിയ പുലിക്കുട്ടിയെ പിടികൂടി

HIGHLIGHTS : ദോഹ: ഉടമസ്ഥനില്‍ നിന്നും രക്ഷപ്പെട്ടോടിയെ കുഞ്ഞു ചീറ്റപ്പുലിയെ അധികൃതര്‍ വടക്കന്‍ ദോഹയിലെ അല്‍ സഖാമയില്‍ നിന്നും പിടികൂടി. മൂന്ന് മാസമാണ് ചീറ്റപ്പു...

cheetദോഹ: ഉടമസ്ഥനില്‍ നിന്നും രക്ഷപ്പെട്ടോടിയെ കുഞ്ഞു ചീറ്റപ്പുലിയെ അധികൃതര്‍ വടക്കന്‍ ദോഹയിലെ അല്‍ സഖാമയില്‍ നിന്നും പിടികൂടി. മൂന്ന് മാസമാണ് ചീറ്റപ്പുലിയെ പ്രായം. അധികൃതര്‍ പിടികൂടിയ കുഞ്ഞുചീറ്റയെ പരിസ്ഥിതി സുരക്ഷാ വിഭാഗം ഇരുമ്പുകൂട്ടിലടച്ച് വന്യമൃഗ സംരക്ഷണ അധികൃതര്‍ക്ക് കൈമാറി. നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സുരക്ഷിതമായി ചീറ്റക്കുഞ്ഞിനെ സൂക്ഷിക്കാനാണ് ഈ കൈമാറ്റമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ചീറ്റക്കുഞ്ഞിന്റെ ഉടമ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫിസിന് കേസ് കൈമാറിയതായും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
വന്യമൃഗങ്ങളെ വ്യക്തികള്‍ തടവിലിട്ട് വളര്‍ത്തുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ പരമാവധി ആറുമാസം തടവും ആയിരം മുതല്‍ പതിനായിരം റിയാല്‍ വരെ പിഴയും അടക്കേണ്ടി വരും.
ചീറ്റക്കുഞ്ഞ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടോടിയെങ്കിലും കൂടുതല്‍ നാശനഷ്ടങ്ങളോ കഷ്ടങ്ങളോ പ്രദേശത്ത് ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ ചീറ്റ ആയതിനാലാണ് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാകാതിരുന്നത്. കൂടാതെ, വിവരമറിഞ്ഞയുടന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതും പ്രയാസങ്ങള്‍ വര്‍ധിപ്പിച്ചില്ല.
ഇതുപോലുള്ള ചീറ്റകളെ വളര്‍ത്തുന്നത് സാധാരണമല്ലെന്നും വളരെ അപൂര്‍വ്വമായി രണ്ടോ മൂന്നോ വര്‍ഷങ്ങളിലൊരിക്കല്‍ മാത്രമാണ് ഇത്തരത്തിലുള്ള പരാതികള്‍ ലഭിക്കാറുള്ളതെന്നും അധികൃതര്‍ അറിയിച്ചു. കാട്ടുപൂച്ചകളെ ചിലര്‍ ഹോബിയായി വളര്‍ത്താറുണ്ടെന്നത് മാത്രമാണ് ഇതിന് അപവാദം.
എസ് യു വികളിലും സ്പീഡ് ബോട്ടുകളിലും വലിയ കാട്ടുപൂച്ചകളെ ഇരുത്തി ഉടമസ്ഥര്‍ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത് നേരത്തെ പതിവായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു സിംഹത്തേയും ചീറ്റയേയും വളര്‍ത്തുന്നതായി കണ്ടെത്തിയെന്ന വിവരമുണ്ടായിരുന്നു.
വന്യമൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നതിനെതിരെ ആഭ്യന്ത്ര മന്ത്രാലയം മാസങ്ങള്‍ക്കു മുമ്പാണ് മുന്നറിയിപ്പ് നല്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!