ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി ഇമാന്‍ അന്തരിച്ചു

ദില്ലി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായി ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദ് അബ്ദുലാത്തി(26) അന്തരിച്ചു. ബുര്‍ജില്‍ ആശുപത്രിയില്‍ അമിതഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ഓടെയാണ് മരണം.

ഹൃദ്‌രോഗം, വൃക്കതകരാറുകള്‍ തുടങ്ങിയവയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഭാരം കുറയക്കാനുള്ള ചികിത്സയ്ക്കായി ഇമാന്‍ മുംബൈയില്‍ എത്തിയിരുന്നു.