ഓസ്‌കാര്‍ ’12 ഇയേഴ്‌സ് എ സ്ലേവ്’ മികച്ച ചിത്രം; നടന്‍ മാത്യു മക്കനെ, നടി കെയ്റ്റ്

imagesലോസ് ആഞ്ചലസ്: എണ്‍പത്തി ആറാമത് ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സിനിമയായി സ്റ്റീവ് മെക്കയിന്‍ സംവിധാനം ചെയ്ത 12 ഇയേഴ്‌സ് എ സ്ലേവ് തിരഞ്ഞെടുത്തു. ഡലാസ് ബയേഴ്‌സ് ക്ലബ്ബിലെ അഭിനയത്തിന് മാത്യു മക്കനെ മികച്ച നടനായും, ബ്ലൂ ജാസ്മിനിലെ അഭിനയത്തിന് കെയ്റ്റിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ഗ്രാവിറ്റി ഒരുക്കിയ അല്‍ഫോന്‍സോ ക്വാരോണ്‍ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.

12 വര്‍ഷത്തോളം അടിമയായി കഴിയേണ്ടി വന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരന്റെ കഥയാണ് 12 ഇയേഴ്‌സ് എ സ്ലേവ് എന്ന സിനിമയുടെ പ്രമേയം. സ്റ്റീവ് മക്ക്വിനാണ് ചിത്രം സംവിധാനം ചെയ്തത്. ഇത്തവണത്തെ ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരവും ഈ ചിത്രത്തിന് തന്നെയായിരുന്നു. സംവിധാനത്തിന് പുറമെ ഛായാഗ്രഹണം, സംഗീതം, ശബ്ദ മിശ്രണം, ചിത്ര സംയോജനം തുടങ്ങി 7 പുരസ്‌കാരങ്ങാണ് ഗ്രാവിറ്റി നേടിയത്.

മികച്ച സഹനടനായി ഡലാസ് ബയേഴ്‌സ് ക്ലബിലെ അഭിനയത്തിന് ജയേഡ് ലറ്റോയോ തിരഞ്ഞെടുത്തു. 12 ഇയേര്‍സ് സ്ലേവിലെ അഭിനയത്തിന് കെനിയന്‍ അഭിനേത്രിയായ ലൂപ്പിറ്റ യങ്ങോയെ മികച്ച സഹ നടിയായി തിരഞ്ഞെടുത്തു. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ഇറ്റാലിയന്‍ ചിത്രമായ ദ ഗ്രേറ്റ് ബ്യൂട്ടി നേടി. ചമയ, കേശാലങ്കാര പുരസ്‌കാരം ഡലാസ് ബയേഴ്‌സ് ക്ലബ്ബിനാണ്.

ഓസ്‌കാര്‍ നിര്‍ണ്ണയിക്കുന്നതിനുള്ള 6028 അംഗങ്ങള്‍ ഉള്‍പ്പെട്ട അക്കാദമി വോട്ടിംഗ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങ് നടന്നത്.