Section

malabari-logo-mobile

ഓസ്‌കാര്‍ പിസ്റ്റോറിയസിന്‌ അഞ്ച്‌ വര്‍ഷം തടവ്‌

HIGHLIGHTS : പ്രിട്ടോറിയ: കാമുകിയെ വെടിവെച്ച്‌ കൊന്ന കേസില്‍ ബ്ലേഡ്‌ റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‌ കോടതി അഞ്ച്‌ വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു.

Untitled-1 copyപ്രിട്ടോറിയ: കാമുകിയെ വെടിവെച്ച്‌ കൊന്ന കേസില്‍ ബ്ലേഡ്‌ റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‌ കോടതി അഞ്ച്‌ വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.

2013 ലെ പ്രണയ ദിനത്തിലാണ്‌ പ്രിസ്റ്റോറിയസ്‌ കാമുകിയും മോഡലുമായ റീവ സ്‌റ്റീന്‍കാമ്പിനെ വധിച്ചത്‌. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ മോഷ്ടാവെന്ന്‌ കരുതിയാണ്‌ വെടിയുതിര്‍ത്തതെന്നായിരുന്ന പ്രിസ്റ്റോറിയസിന്റെ വാദം. കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. അലക്ഷ്യമായി ആയുധം കൈകാര്യം ചെയ്‌തതിനും കേസെടുത്തിരുന്നു.

sameeksha-malabarinews

കൃത്രിമകാലുകളുമായി ഒളിംപിക്‌സില്‍ ഓടി ചരിത്രം സൃഷ്ടിച്ച ആളാണ്‌ പ്രിസ്റ്റോറിയസ്‌.കാമുകിയെ താന്‍ വധിച്ചിട്ടില്ലെന്ന പ്രിസ്റ്റോറിയസിന്റെ വാദം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ സ്വഭാവ ഹത്യ നടത്തിയെന്ന ആരോപണവും കോടതി തള്ളി. കേസില്‍ പ്രിസ്റ്റോറിയസ്‌ അപ്പീല്‍ പോകാനിടയില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

പ്രിസ്റ്റോറിയസ്‌ അംഗ വൈകല്യമുള്ള ആളായതുകൊണ്ട്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കാനാവില്ലെന്ന്‌ പ്രിട്ടോറിയയിലെ കോടതി വ്യക്തമാക്കി. കാമുകിയെ വെടിവെച്ച്‌ കൊന്ന നടപടി ക്രൂരമായിപ്പോയെന്നും കോടതി വിലയിരുത്തി. 10 വര്‍ഷം തടവ്‌ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്‌. മൂന്ന്‌ വര്‍ഷത്തെ വീട്ടുതടങ്കലാക്കി ശിക്ഷ കുറക്കണം എന്ന്‌ പിസ്റ്റോറിയസിന്റെ അഭിഭാഷകന്‍ വാദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!