Section

malabari-logo-mobile

മൂണ്‍ലൈറ്റ് മികച്ച ചിത്രം;നടി ;എമ സ്‌റ്റോണ്‍, നടന്‍:മാഞ്ചസ്റ്റര്‍ കെയ്‌സി അഫ്‌ളേക്; ലാ ലാ ലാന്‍ഡ്‌സിന് 6 പുരസ്‌ക്കാരങ്ങള്‍

HIGHLIGHTS : ലോസ് ആഞ്ചലസ്: 89ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. . മൂണ്‍ലൈറ്റാണ് മികച്ച ചിത്രം . മികച്ച സംധിധായകന്‍ ലാ ലാ ലാന്‍ഡിന്റെ ഡേമിയല്‍ ഷെസ...

ലോസ് ആഞ്ചലസ്: 89ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. . മൂണ്‍ലൈറ്റാണ് മികച്ച ചിത്രം . മികച്ച സംധിധായകന്‍ ലാ ലാ ലാന്‍ഡിന്റെ ഡേമിയല്‍ ഷെസറും നടി എമ സ്റ്റോണുമാണ്. മികച്ച നടനായി മാഞ്ചസ്റ്റര്‍ ബൈ ദി സീയിലെ അഭിനയത്തിന് കെയ്സി അഫ്ലെക് പുരസ്ക്കാരം നേടി.മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്കാരത്തിനൊപ്പം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ലാ ലാ ലാന്‍ഡ് നേടി. ലീനസ് സാന്റ് ഗ്രിന്നിനാണ് പുരസ്കാരം . ലാ ലാ ലാന്‍ഡ്‌സിന് 6 പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച വിഷ്വല്‍ ഇഫക്ട്സ് ദ ജംഗിള്‍ ബുക്ക് നേടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ ഇറാനിയന്‍ ചിത്രമായ ദ സെയില്‍സ്മാന്‍ നേടി. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം പൈപ്പര്‍ . സൂട്ടോപ്പിയയാണ് മികച്ച ആനിമേഷന്‍ ചിത്രം ഫീച്ചര്‍ ചിത്രം.

sameeksha-malabarinews

മികച്ച സഹനടനുള്ള പുരസ്കാരം നല്‍കി മഹെര്‍ഷല അലിയാണ് ആദ്യത്തെ ജേതാവായി പ്രഖ്യാപിക്കപ്പെട്ടത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് മഹെര്‍ഷല അലിയെ പുരസ്കാത്തിനു അര്‍ഹനാക്കിയത്.

മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള പുരസ്കാരം അലസാണ്ട്രോ ബെര്‍ട്ടസാലിക്കാണ്. സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രത്തിലെ ചമയത്തിനാണ പുരസ്ക്കാരം. ഫന്റാജസ്റ്റിക് ബീസ്റ്റ്സ് എന്ന ചിത്രത്തിലെ വസ്ത്രാലങങ്കാരത്തിന് കൊളീന്‍ ആറ്റ്വുഡ് പുരസ്ക്കാരം നേടി. പുരസ്കാരം അഭയാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്കയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍. എസ്ര എഡെല്‍മാനും കരോളിന്‍ വാട്ടര്‍ലോയും പുരസ്കാരം നേടി. മികച്ച സൌണ്ട് എഡിറ്റിംഗിനുള്ള പുരസ്കാരം സില്‍വെയ്ന്‍ ബെല്ലിമേര്‍ നേടി. അറൈവല്‍ എന്ന ചിത്രത്തിലെ സൌണ്ട് എഡിറ്റിംഗിനാണ് പുരസ്കാരം. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം കെവിന്‍ ഒകോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കന്‍സി എന്നിവര്‍ നേടി. ഹാക്സോ റിഡ്ജ് എന്ന ചിത്രത്തിലെ ശബ്ദമിശ്രണമാണ് പുരസ്കാരം നേടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!