ഓപ്പറേഷന്‍ വിസില്‍ പരിപാടി

women vizilകോട്ടക്കല്‍: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ എയ്‌ഞ്ചല്‍സ്‌ വനിതാക്ലബ്ബിന്റെ സഹകരണത്തോടെ ഓപ്പറേഷന്‍ വിസില്‍ പരിപാടി കോട്ടക്കല്‍ ബസ്‌ സ്‌റ്റാന്റില്‍ സംഘടിപ്പിച്ചു. കോട്ടക്കല്‍ എസ്‌ ഐ മഞ്‌ജിത്‌ലാല്‍ പി എസ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീ സുരക്ഷയ്‌ക്കായി മലപ്പുറം പോലീസ്‌ സൂപ്രണ്ട്‌ നടപ്പിലാക്കുന്ന പദ്ധതിയാണിത്‌.

അഡീഷണല്‍ എസ്‌ ഐ ശശീധരന്‍ പി ജനമൈത്രി പോലീസ്‌ കോഡിനേറ്റര്‍ പി പി മൊയ്‌തീന്‍ കുട്ടി, ഏയ്‌ഞ്ചല്‍സ്‌ വനിതാ ക്ലബ്ബ്‌ വൈസ്‌ പ്രസിഡണ്ട്‌ കെ സി ആലീസ്‌, സെക്രട്ടറി ടി വി മുംതാസ്‌, പത്മജിതലകന്‍, പി കെ വനജ, ജമീല പി കെ, ശ്യാമള വല്ലി എന്നിവര്‍ നേത്‌ൃത്വം നല്‍കി.