ഡി സിനിമാസ് തുറന്ന് പവര്‍ത്തിക്കാം;ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഡി സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതി. ചാലക്കുടി നഗരസഭ തിയേറ്റര്‍ അടച്ചുപൂട്ടിയതിനെതിരെ സഹോദരന്‍ അനൂപ് നല്‍കിയ ഹരജിയിലാണ് ഹോക്കോടതിയുടെ ഉത്തരവ്.

എ സി ക്കുവേണ്ടി ഉയര്‍ന്ന എച്ച് പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് കാണിച്ചാണ് നഗരസഭ പ്രമേയം പാസാക്കി തിയറ്റര്‍ പൂട്ടിച്ചത്. അതെസമയം തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നഗരസഭ തിയറ്റര്‍ അടപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ലൈസന്‍സുമുണ്ടെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്.