ഖത്തറില്‍ 5 ജി നെറ്റ്‌ വര്‍ക്കിന്‌ തുടക്കമാകുന്നു

Untitled-1 copyദോഹ: 2018 ഓടെ ഖത്തറില്‍ ഉരീദു 5 ജി നെറ്റ്‌ വര്‍ക്ക്‌ സംവിധാനത്തിന്‌ തുടക്കമിടുന്നു. രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഉരീദു 2020 ഓടെ മാത്രമെ ഈ സംവിധാനത്തെ വ്യാപാരടിസ്ഥനത്തില്‍ ഉപയോഗിച്ചു തുടങ്ങുകയൊള്ളു. ഉരീദു ഖത്തര്‍ സിഇഒ വലീദ്‌ അല്‍ സയിദാണ്‌ ഇക്കാര്യം പറഞ്ഞത്‌. പുതിയ 5ജി നെറ്റ്‌വര്‍ക്ക്‌ ശൃംഖലയ്‌ക്ക്‌ തുടക്കമിടുന്നതോടെ നിലവിലുള്ള ഇന്റര്‍നെറ്റ്‌ യസ്‌പീഡ്‌ സെക്കന്റില്‍ ഒരു ജിബി തമുതല്‍ 10 ജിബി വരെ ഉയരുമെന്നാണ്‌ വിലയിരുത്തുന്നത്‌. .

പുതിയ സംരംഭകത്തിനായുള്ള കെട്ടിടങ്ങളുടെ പണികള്‍ പൂര്‍ത്തീകരിച്ചതായും ആവശ്യമായ യന്ത്രസാമഗ്രികളും അനുബന്ധ സേവനങ്ങളുമാരുക്കാന്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം കൂടി ആവശ്യമാണെന്നും വലീദ്‌ വ്യക്തമാക്കി. അതെസമയം പാകിസ്‌താന്‍, ജോര്‍ദാന്‍, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ വയര്‍ലെസ്‌ നെറ്റ്വര്‍ക്ക്‌ പദ്ധതിക്ക്‌ വേണ്ടി നിക്ഷേപമിറക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഉരീദു ചെയര്‍മാന്‍ ശൈഖ്‌ അബ്ദുല്ല ബിന്‍ മുഹമ്മദ്‌ ബിന്‍ സൗദ്‌ ആല്‍ഥാനി പറഞ്ഞു.

ഖത്തറടക്കം 11 രാജ്യങ്ങളിലാണ്‌ ഉരീദുവിന്‌ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ ഉളളത്‌. വരുമാത്തിന്റെ 11 മുതല്‍ 20 ശതമാനം വരെ തങ്ങള്‍ക്ക്‌ ശാഖകളുള്ള രാജ്യങ്ങളിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുമെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു.