Section

malabari-logo-mobile

ഉമ്മന്‍ ചാണ്ടിയ്ക്ക് മോദിയെ കാണാന്‍ അനുമതിയില്ല

HIGHLIGHTS : ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കൂടിക്കാഴ്ച നിഷേധിച്ചു.

oommen-chandy66ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കൂടിക്കാഴ്ച നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവതിച്ചില്ല.

വിവധ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്. കൂടെ മന്ത്രി കെ ബാബുവും ഉണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അനുമതി നല്‍കിയില്ല. പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് മോദി തിരക്കിലാണെന്നതാണ് കിട്ടിയ മറുപടി.

sameeksha-malabarinews

വിഴിഞ്ഞം പദ്ധതിയുടെ കബൊട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്ത്യയിലെ ഒരു തുറമുഖത്ത് നിന്ന് മറ്റൊരു തുറമുഖത്തേക്ക് വിദേശ കപ്പലുകള്‍ നേരിട്ട് ചരക്ക് കടത്തുന്നത് നിരോധിക്കുന്നതാണ് കബോട്ടാഷ് നിയമം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ടെര്‍മിനലിന് വേണ്ടി ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്നു. ഐഐടി, എയിംസ് എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!