മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍ തുടങ്ങി

3089309285കല്‍പ്പറ്റ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍ തുടങ്ങി. എസ്‌കെഎംജെ സ്‌കൂളില്‍ തയ്യാറാക്കിയ പ്രതേ്യക വേദിയിലാണ് പരിപാടി.

രാവിലെ 7 മണിക്ക് ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. വയനാട് റെയില്‍വേ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കുമെന്ന് പരിപാടിക്ക് മുമ്പെ സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിന് ശേഷം മാത്രമേ നടപ്പിലാക്കൂ എന്നും മനുഷ്യ ജീവികളുടെ ശല്ല്യം തടയാന്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന നിരീക്ഷണത്തിന്റെ ഭാഗമായി തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സുരക്ഷക്കായി ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

പതിനായിരത്തോളം അപേക്ഷകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 246 അപേക്ഷരെ മുഖ്യമന്ത്രി നേരിട്ട് കാണും.