ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നു. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദേഹത്തിന് നല്‍കുക.

ദിഗ് വിജയ് സിങ് ചുമതലയില്‍ നിന്ന് ഒഴിയുന്നതിലേക്കാണ് ഉമ്മന്‍ചാണ്ടിയുടെ നിയമനം. എ ഐ സി സി പുനഃസംഘടനയുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ചില നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയമാറ്റം.

ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്ന് സിപി ജോഷിയെയും നീക്കിയിട്ടുണ്ട്. പകരം ഗൗരവ് ഗൊഗോയിക്കാണ് പുതിയ ചുതല നല്‍കിയിരിക്കുന്നത്.