ഒ.എൻ.വി ഫൗണ്ടേഷൻ യുവകവി പുരസ്കാരം: സൃഷ്ടികൾ ക്ഷണിച്ചു

 

തിരുവനന്തപുരം: ഒ.എൻ.വി ഫൗണ്ടേഷൻ മലയാള യുവകവി പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു. അൻപതിനായിരം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

25 വയസ്സ് വരെ പ്രായമുള്ളവരുടെ മൗലിക രചനകളാണ് പരിഗണിക്കുക. സൃഷ്ടികൾ നവംബർ 15 ന് മുൻപ് onvfoundationaward@gmail.com എന്ന ഇ മെയിലിൽ ലഭിക്കണം.

ഒ.എൻ.വി കുറുപ്പിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് രാജ്യാന്തതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച കവിയ്ക്കുള്ള ഒ.എൻ.വി അന്തർദേശീയ  പുരസ്കാരദാന ചടങ്ങിലാണ് യുവകവി പുരസ്കാരവും സമ്മാനിക്കുക.

2017 ഫെബ്രുവരി 17 ന് ദുബായ്  ഇന്ത്യൻ കോണ്സുലേറ്റിലാണ് പുരസ്കാരദാന സമ്മേളനം.

യു.എ.ഇ യിലെ ഹൈസ്കൂൾ തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായ് ഒ.എൻ.വി കവിതകളുടെ ആലാപന മത്സരവും നടക്കും.

ജ്ഞാനപീഠ ജേതാവ് കവി ഒ.എൻ.വി കുറുപ്പിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകൾ അന്തർദ്ദേശീയ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒ.എൻ.വി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.