വള്ളിക്കുന്നില്‍ അപകടപരമ്പര ബാങ്കുപടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവിന്‌ ഗുരതര പരിക്ക്‌

catsവള്ളിക്കുന്ന്‌: വള്ളിക്കുന്നില്‍ തിങ്കളാഴ്‌ച അപകടങ്ങളുടെ പരമ്പര. കച്ചേരിപ്പടിയില്‍ ടാങ്കര്‍ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രികനായ വിദ്യാര്‍ത്ഥി മരണപ്പെട്ട്‌ മണിക്കൂറുകള്‍ പിന്നിടുന്നതിന്‌ മുന്‍പ്‌ ബാങ്ക്‌്‌ പടിയിലും അപകടം.

വൈകീട്ട്‌ ആറുമണയോടെ രണ്ടു ബൈക്കുകള്‍ നേരിട്ട്‌ കുട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ ബൈക്ക്‌ യാത്രികനായ കീഴേപ്പാട്ട്‌ സുശാന്തിന്‌(19) ഗുരതരമായി പരിക്കേറ്റു. ഇയാളെ ഉടനെ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇടിച്ച മറ്റേ ബൈക്ക്‌ യാത്രികന്റെ പരിക്ക്‌ ഗുരുതരമല്ല.