എഞ്ചിന്‍ തകരാര്‍: പരപ്പനങ്ങാടി പുറംകടലില്‍ മത്സ്യബന്ധനബോട്ട്‌ കുടുങ്ങിക്കിടക്കുന്നു


parappanangadi newsപരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ നിന്ന്‌ മത്സ്യബന്ധനത്തിന്‌ പോയ ബോട്ട്‌ എഞ്ചിന്‍ തകരാറുമൂലും പുറകടലില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്‌. നജാത്ത്‌ എന്ന മത്സ്യബന്ധനബോട്ടാണ്‌ സാങ്കേതിക തകരാര്‍ മൂലും കുടുങ്ങിക്കിടക്കുന്നത്‌.
ബോട്ടില്‍ 25 തൊഴിലാളികളുണ്ട്‌. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തൊഴിലാളികള്‍ ആശങ്കയിലാണ്‌. കോസ്‌റ്റ്‌ഗാര്‍ഡുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക്‌ സാധിച്ചിട്ടില്ല. തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്‌