പുക്കിപറമ്പില്‍ വാഹനാപകടത്തെ തുടര്‍ന്ന് സംഘര്‍ഷം :പരിക്കേറ്റയാള്‍ മരിച്ചു

tirurangadi8 newsതിരൂരങ്ങാടി :ചൊവ്വാഴ്ച രാത്രയില്‍ പുക്കിപറമ്പിനടുത്ത് സിഫ്റ്റ് കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ കാര്‍ ഓടിച്ചിരുന്നയാള്‍ മരണപ്പെട്ടു. തെന്നല അറക്കല്‍ കള്ളിയത്ത് മൊയ്തീന്‍ കോയ ഹാജിയുടെ മകന്‍ കുഞ്ഞിമുഹമ്മദ് എന്ന ബാവ(52) ആണ് മരണപ്പെട്ടത്.

പൂക്കിപറമ്പ് തെന്നല റോഡിലാണ് വാഹനാപകടമുണ്ടായത്. കാറും ഓട്ടോയും കുട്ടിയിടിച്ചതിനെ തുടര്‍ന്ന ഓട്ടോ മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന ഓട്ടോ ഡ്രൈവര്‍ വാഹനത്തില്‍ നി്ന്ന് പുറത്തുവന്ന കാര്‍ ഓടിച്ചിരുന്ന കുഞ്ഞിമുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഇയാള്‍ റോഡിലേക്ക് തെറിച്ചുവീഴുകയും ഈ ആഘതത്തില്‍ തലക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. അബ്ദുറഹിമാനെ ഉടന്‍തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുരര്‍ന്ന് കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്ങിലും ബുധനാഴ്ച വൈകീട്ട് മുന്ന് മണിയോടെ മരണം സംഭവിക്കുയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ാേട്ടോ ഡ്രൈവറടക്കം മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന
മരിച്ച അബ്ദുറഹിമാന്റ മാതാവ് ആമിന. ഭാര്യ ഖദീജ. മക്കള്‍ സമീറ, ഷുനൈജ മുഹമ്മദ് ഷഹീര്‍, ഷുഹൈബ്, മരുമകന്‍ മുഹമ്മദാലി.