ഏകദിന കേക്ക് നിര്‍മ്മാണ പരിശീലന ക്ലാസ്

പരപ്പനങ്ങാടി : വനിതകള്‍ക്ക് മാത്രമായി ഏകദിന കേക്ക് നിര്‍മ്മാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബിനു കീഴില്‍ പരപ്പനാട് വനിത കൂട്ടായ്മയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച (21-05-2017)പരപ്പനങ്ങാടി പുത്തരിക്കല്‍ സഹകരണ ബാങ്ക് ഹാളില്‍ രാവിലെ 10.30 മണിമുതല്‍ വൈകീട്ട് 3 മണിവരെയാണ് ക്ലാസ്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബന്ധപ്പെടേണ്ട നമ്പര്‍: 7034423426, 7510281224.

ബ്ലാക്ക് ഫോറസ്റ്റ്, മിറര്‍ ക്ലാസിങ് കേക്ക്, മുട്ട ഉപയോഗിക്കാത്ത കേക്കുകള്‍തുടങ്ങി വിവിധതരം ഓവനുകളെ കുറിച്ചും ക്ലാസില്‍ പരിചയപ്പെടുത്തമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മൈമൂന മജീദ്, റസാഖ് ഐഡിയ, ഹരിദാസന്‍.കെ തുടങ്ങിയവര്‍ പങ്കെടുത്തു.