Section

malabari-logo-mobile

വണ്ടൂരില്‍ വന്‍ കഞ്ചാവ്‌ വേട്ട അഞ്ചുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

HIGHLIGHTS : കാളികാവ്‌ വണ്ടൂരില്‍ അഞ്ചുകിലോ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ്‌ പിടിടില്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ്‌

IMG-20150103-WA0010
കാളികാവ്‌ വണ്ടൂരില്‍ അഞ്ചുകിലോ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ്‌ പിടിടില്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ്‌ കടത്തിക്കൊണ്ടുവന്ന്‌തി്‌ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ വടകര തുണീരി സ്വദേശി കുനിയില്‍ നിസാര്‍(34) ആണ്‌ എക്‌സൈസ്‌ പിടിയിലായത്‌. ഇയാള്‍കഞ്ചാവ്‌ കടത്താനുപയോഗിച്ച പിക്ക്‌ അപ്‌ വാനും എക്‌സൈസ്‌ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. വാഹനപരിശോധനക്കിടയിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഈ സമയത്ത്‌ വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട്‌ പേര്‍ ഓടി രക്ഷപ്പെട്ടു നിരവധി കഞ്ചാവ്‌ കേസുകളില്‍ പ്രതിയായ വടകര ഇരിങാനൂര്‍ സ്വദേശി പുതുകോള്‍ താഴെ വീട്ടില്‍ ഷൈജു(31), വാണിയമ്പലത്ത്‌ ബേക്കറി നടത്തുന്ന വടകര കക്കട്ടില്‍ സ്വദേശി തയ്യില്‍ വീട്ടില്‍ സനീഷ്‌കുമാര്‍(27) എന്നവിരാണ്‌ ഓടിരക്ഷപ്പെട്ടത്‌.

സംഘത്തലവനായ ഷൈജു കണ്ണൂര്‍, കോഴിക്കോട്‌ മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ്‌ മൊത്തകച്ചവടം നടത്തുന്നയാളാണ്‌. നിരവധി നര്‍ക്കോട്ടിക്‌ കേസുകളില്‍ പ്രതിയുമാണ്‌. ഇപ്പോള്‍ മറ്റൊരു കേസില്‍ ജ്യാമ്യത്തിലിറങ്ങി നടക്കുകയാണ്‌്‌.

sameeksha-malabarinews

പ്രതികള്‍ വിജയവാഡയില്‍ നിന്ന്‌ ട്രെയിന്‍മാര്‍ഗം കഞ്ചാവ്‌ വാണിയമ്പലം റെയില്‍വേ സ്റ്റേഷനിലെത്തിച്ച്‌ അവിടെ നിന്ന്‌ സനീഷിന്റെ ബേക്കറിയിലെത്തിക്കുകയും നിസാറിനെ ഉപയോഗിച്ച്‌ ചില്ലറ വില്‍പ്പനക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുകയുമാണ്‌ പതിവ്‌ നാട്ടുകാര്‍ക്ക്‌ സംശയത്തിനിട വരുത്താതിരി്‌ക്കാന്‍ ്‌ഷൈജുവും നിസാറും ബേക്കറി പണിക്കാരായാണ്‌ അവിടെ കഴിഞ്ഞിരുന്നത്‌.
ഓടിപ്പോയ പ്രതികള്‍ക്കായി എകസൈസ്‌ അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. എക്‌സൈസ്‌ ഇന്‍സപെക്ടര്‍ കെടി സജിമോന്‍, അസി എക്‌സൈസ്‌ ഇന്‍സപെക്ടര്‍ എന്‍ അശോകന്‍, ടിവി മധുസൂദന്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ടി ഷിജുമോന്‍, സിഇഓമാരായ അരുണ്‍കുമാര്‍, പ്രശാന്ത്‌, സുധാകരന്‍,വിനില്‍കുമാര്‍, സുഭാഷ്‌ ബാബുജെയിംസ്‌, സുരേഷ്‌ബാബു, ശുഭ കെ രാജീവ്‌ എന്നവിടങ്ങിയ സംഘമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!