ഓണത്തിന് ആന്ധ്രയില്‍ നിന്ന് അരി എത്തിക്കും; പി. തിലോത്തമന്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് ഓണത്തിന് ആന്ധ്രയില്‍ നിന്ന് അരിയെത്തിക്കും. 7,000 ടണ്‍ അരി ഇറക്കുമതി ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കിയത്. പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓണം പ്രമാണിച്ച് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതെസമയം റേഷന്‍ കാര്‍ഡിലെ അനര്‍ഹരായവരെ കണ്ടെത്തി ഉടന്‍ മാറ്റുമെന്നും അദേഹം വ്യക്തമാക്കി.