10 കോടിയുടെ തിരുവോണം മെഗാ ബംബര്‍ ; ടിക്കറ്റ് വില്‍പ്പന തുടങ്ങി

കേരള ലോട്ടറിയുടെ തിരുവോണം മെഗാ ബംബര്‍ ടിക്കറ്റ് വിതരണം തുടങ്ങി. ജില്ലാ തല വില്‍പ്പന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ നിര്‍വഹിച്ചു. 10 കോടിയാണ് സമ്മാന തുക. 50 ലക്ഷമാണ് രണ്ടാം സമ്മാനം 10 സീരിയാലായി 10 പേര്‍ക്ക് രണ്ടാം സമ്മാനം നല്‍കും. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം ഒരു സീരിയലില്‍ രണ്ട് സമ്മാനങ്ങളായി ആകെ 20 സമ്മാനങ്ങാണ് മൂന്നാം സമ്മാനമായി നല്‍കുക. ടിക്കറ്റ് വില 250 രൂപയാണ്. സെപ്തംബര്‍ 19 നാണ് നറുക്കെടുപ്പ്. സമ്മാനവും ഏജന്‍സികള്‍ക്കുള്ള കമ്മിഷനുമായി 69.60 കോടി രൂപയാണ് വിതരണം ചെയ്യുക.
ആദ്യ ടിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് തിരൂര്‍ ഏജന്റ് സജേഷ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് കോഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ അജി ജയകുമാര്‍, അസി.ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ അജിത് കുമാര്‍ സി, ക്ഷേമനിധി ഓഫിസര്‍ പ്രവീണ്‍ എസ്.കെ, പ്രവീണ്‍ എസ്.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles