ഓണച്ചന്ത

changaramkulamചങ്ങരംകുളം:ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡണ്ട്‌ അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ പി സൂര്യൻ അധ്യക്ഷത വഹിച്ചു . വി വി അശോകൻ , കെ പി ജഹാംഗീർ , പി ടി സുബ്രമണ്യൻ, മറിയക്കുട്ടി കബീർ ,പി സവിത എന്നിവർ സംസാരിച്ചു. നാടൻ നേന്ത്രപ്പഴവും പച്ചക്കറികളും സർക്കാർ സബ്സിഡിയോടെയുള്ള പലചരക്കു സാധനങ്ങളും ഓണച്ചന്തയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.