തിരുവോണം ബമ്പര്‍ ടിക്കറ്റ്‌ വില്‌പനയ്‌ക്ക്‌ : ഒന്നാം സമ്മാനം എട്ട്‌ കോടി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2016 ഭാഗ്യക്കുറിയുടെ ജില്ലാതല വില്‍പ്പന ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ നിര്‍വഹിച്ചു. കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം പി.സയ്യദ്‌ അലി അധ്യക്ഷനായി. മഞ്ചേരി യു.കെ.ലോട്ടറി ഏജന്റ്‌ യു.കെ.ഉണ്ണികൃഷ്‌ണന്‍ ആദ്യ ടിക്കറ്റ്‌ ഏറ്റുവാങ്ങി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. സരസ്വതി, അസി.ഓഫീസര്‍ എസ്‌ കനേഷ്യസ്‌ , ഭാഗ്യക്കുറി വില്‍പന മേഖലയിലെ അംഗീകൃത സംഘടനാ പ്രതിനിധികളായ കെ.ടി.സെയ്‌ത്‌, അബ്‌ദുല്ലാഹില്‍ മഖ്‌സൂദ്‌, കാടാമ്പുഴ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. തിരുവോണം ബമ്പര്‍ 2016 (ബി.ആര്‍ 51) ഭാഗ്യക്കുറി ടിക്കറ്റിന്റെ മുഖവില 200 രൂപയാണ്‌. സെപ്‌റ്റംബര്‍ 23ന്‌ നറുക്കെടുപ്പ്‌ നടത്തുന്ന ഭാഗ്യക്കുറിക്ക്‌ എട്ട്‌ പരമ്പരകളിലായി ആകെ 72 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന പുരോഗതിക്കനുസരിച്ച്‌ ഘട്ടംഘട്ടമായി അച്ചടിക്കും. ഒന്നാം സമ്മാനം എട്ട്‌ കോടി രൂപയാണ്‌. പരമ്പരകള്‍ക്കും പൊതുവായും രണ്ടാം സമ്മാനമായി 50 ലക്ഷവും ഓരോ പരമ്പരയിലും ഒന്നു വീതവും മൂന്നാം സമ്മാനമായി 10 ലക്ഷവും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷവും ഓരോ പരമ്പരയിലും രണ്ട്‌ വീതവും നല്‍കും.