ഓണക്കാലത്ത് മത്‌സ്യഫെഡ് ഫ്രഷ് ഫിഷ് ഓണക്കിറ്റുകള്‍  വിപണിയിലെത്തിക്കും: മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ

തിരുവനന്തപുരം:ഓണക്കാലത്ത് മത്‌സ്യഫെഡ് ഫ്രഷ് ഫിഷ് ഓണക്കിറ്റുകള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെയ്മീന്‍, കണവ, ചെമ്മീന്‍, ചൂര തുടങ്ങിയ മത്‌സ്യങ്ങളുടെ കോംബോ കിറ്റുകളാണ് വിപണിയില്‍ ലഭിക്കുക. സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കിറ്റുകളുടെ വില്പന ഉദ്ഘാടനം നിര്‍വഹിച്ചു.

ആയിരം, 750, 500 രൂപ നിരക്കുകളിലാണ് കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ മൂന്നു വരെ മത്‌സ്യഫെഡ് ഫിഷ് സ്റ്റാളുകള്‍ വഴി കിറ്റുകള്‍ ലഭിക്കും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് തിരുവനന്തപുരം: 9526041320, കൊല്ലം: 9037345969, കോട്ടയം: 9526041296, എറണാകുളം: 9526041115, തൃശൂര്‍: 9526041397, കോഴിക്കോട്: 9526041499  എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.