Section

malabari-logo-mobile

ഓണാഘോഷം;വ്യാജമദ്യം തടയാന്‍ കണ്‍ട്രോള്‍ റൂം

HIGHLIGHTS : മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച്‌ വ്യാജമദ്യം തടയുന്നതിന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം ഓഗസ്റ്റ്‌ അഞ്ച്‌ മുതല്‍ മലപ്പ...

മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച്‌ വ്യാജമദ്യം തടയുന്നതിന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം ഓഗസ്റ്റ്‌ അഞ്ച്‌ മുതല്‍ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങും. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്‌സൈസ്‌ കമ്മീഷനറുടെ നേതൃത്വത്തിലാണ്‌ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്‌. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‌പന എന്നിവയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങള്‍ക്കുള്ള പരാതി താഴെപറയുന്ന നമ്പരുകളില്‍ അറിയിക്കാം. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനര്‍ മലപ്പുറം: 9447178062, അസി. എക്‌സൈസ്‌ കമ്മീഷനര്‍, മലപ്പുറം: 9496002870, കണ്‍ട്രോള്‍ റൂം മലപ്പുറം: 0483 2735431, പൊന്നാനി എക്‌സൈസ്‌ സര്‍ക്ക്‌ള്‍ ഓഫീസ്‌: 0494 2664590, തിരൂര്‍: 0494 2424180, തിരൂരങ്ങാടി: 0494 2410222, മഞ്ചേരി: 0483 2766184, പെരിന്തല്‍മണ്ണ: 04933 227653, നിലമ്പൂര്‍: 04931 226323.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!