ഇന്ന് അത്തം. 

തിരു : പൂ വിളി ഉയര്‍ത്തി, പൂക്കളം തിര്‍ത്ത് മലയാളികള്‍ സമൃദ്ധിയുടെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. അത്തം തൊട്ട് തിരുവോണ ദിവസം വരെ മലയാളികള്‍ വീടുകളില്‍ പൂക്കളം ഒരുക്കുന്നു. ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തറയില്‍ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി.

രാവിലെ പത്തരയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.