വാമനജയന്തി ആശംസകള്‍ നേര്‍ന്ന്‌ അമിത്‌ ഷാ

untitled-1-copyദില്ലി: വാമനജയന്തി ആശംസകള്‍ നേര്‍ന്ന്‌ അമിത്‌ ഷായുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. മാവേലിയെ വാമനന്‍ ചവിട്ടി താഴ്‌ത്തുന്ന ചിത്രത്തോടൊപ്പം സമസ്‌ത ദേശവാസികള്‍ക്കും വാമനജയന്തി ആശംസകളെന്നാണ്‌ അമിത്‌ ഷാ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നത്‌. ഓണമെന്നാല്‍ വാമനജയന്തിയാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ്‌ ബിജെപി ദേശീയ അധ്യക്ഷന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റും.

ശ്രവണമാസത്തിലെ തിരുവോണം വാമനജയന്തിയാണെന്നായിരുന്നു സംഘപരിവാര്‍ മുഖപത്രം കേസരിയുടെ നിരീക്ഷണം.

എതായാലും അമിതാഷായുടെ വാമനജയന്തിക്കെതിരെയുള്ള കമന്റുകളാണ്‌ പോസ്‌റ്റിനുതാഴെ നിറഞ്ഞിരിക്കുന്നത്‌.