ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നതിനിടെ വിദേശി അറസ്റ്റില്‍

ബുറൈമി: ഒമാനിലേക്ക് ആഫ്രിക്കന്‍ വംശജരായ സ്ത്രീകളെ കടത്തുന്നതിനിടയില്‍ ജിസിസി പൗരനെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.

അതിര്‍ത്തി വഴി വന്ന വാഹം പരിശോധിക്കുന്നതിനിടയിലാണ് സ്ത്രീകളെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.