ഒമാനിലെത്താന്‍ ഇനി ഇന്ത്യക്കാര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ വേണ്ട

മസ്‌കത്ത്: ഒമാനിലെത്താന്‍ ഇനി മുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സ്‌പോണ്‍സരമാര്‍ വേണ്ട. ഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാഷ്ട്രങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെ ആവശ്യമില്ല. ടൂറിസം ഏജന്‍സി, ത്രീസ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടല്‍, ടൂര്‍ ഓപ്പറേറ്റഴ്‌സ് എന്നിവര്‍ക്ക് നേരിട്ട് അപേക്ഷിക്കാം.

ഇന്ത്യക്ക് പുറമെ റഷ്യ,ചൈന എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഒരു മാസത്തേക്കാണ് വിസ ലഭിക്കുക. 20 റിയാലാണ് വിസാ നിരക്ക്. നേരത്തെ ഒരുമാസത്തേക്ക് 20 റിയാലും 10 ദിവസത്തെ വിസക്ക് അഞ്ച് റിയാലുമായിരുന്നു നിരക്ക്. എന്നാല്‍ പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മാസത്തേക്കുള്ള വിസ മാത്രമാണ് ലഭിക്കുക. കൂടാതെ ഒരുമാസത്തില്‍ കുറഞ്ഞദിവസം മാത്രം ഒമാനില്‍ കഴിയുന്നവരും 20 റിയാല്‍ വിസ സ്വന്തമാക്കണം.