ഒമാനില്‍ റോഡിന്റെ ഷോള്‍ഡര്‍ ഉപയോഗിക്കുന്നവര്‍ക്കും മഞ്ഞവര മുറിച്ചുകടക്കുന്നവര്‍ക്കും 48 മണിക്കൂര്‍ തടവ്‌

Omanഒമാന്‍: വാഹനമോടിക്കുമ്പോള്‍ റോഡിന്റെ ഷോള്‍ഡര്‍ ഉപയോഗിക്കുന്നവര്‍ക്കും മഞ്ഞവര മുറിച്ചുകടക്കുന്നവര്‍ക്കും 48 മണിക്കൂര്‍ തടവു ശിക്ഷ ലഭിക്കുമെന്ന്‌ റോയല്‍ ഒമാന്‍ പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കി. ഇത്തരം നിയമ ലംഘനങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ്‌ നടപടി.

റോഡുകളുടെ വശങ്ങളില്‍ മഞ്ഞവരയില്‍ വേര്‍തിരിച്ചഭാഗം വാഹനങ്ങള്‍ക്ക്‌ അടിയന്തര പാര്‍ക്കിങ്ങിനും മറ്റ്‌ ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്‌. ആംബുലന്‍സ്‌, പോലീസ്‌ വാഹനങ്ങള്‍ തുടങ്ങിയവ കടന്നുപോകാനും ഈഭാഗം ഉപയോഗിക്കുന്നു. രക്ഷപ്പെട്ട്‌ അതിവേഗം ലക്ഷ്യ സ്ഥാനത്തെത്താനാണ്‌ റോഡിന്റെ പാര്‍ശ്വഭാഗത്തുകൂടി യാത്ര ചെയ്യുന്നത്‌. എന്നാല്‍ ഇത്തരം നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക്‌ 48 മണിക്കൂര്‍ തടവു ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്‌ ഒമാന്‍ പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കി. ഇത്തരക്കാര്‍ കൂടുതല്‍ ഗതാഗതക്കുരുക്ക്‌ സൃഷ്ടിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതായും പോലീസ്‌ പറയുന്നു.