മസ്‌കറ്റില്‍ കെട്ടിടത്തില്‍ നിന്നു വീണു പരിക്കേറ്റ മലയാളി മരണപ്പെട്ടു

തിരുവല്ല: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കുറ്റൂര്‍ തലയാര്‍ കരിയിരിക്കുംതറ രാജപ്പന്റെ മകന്‍ കെ ആര്‍ ബാബു(49)ആണ് മരിച്ചത്. ഒരുവര്‍ഷമായി മസ്‌കത്തില്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു.

ഒരുമാസം മുന്‍പാണ് അപകടത്തില്‍പ്പെട്ടത്. അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

അമ്മ സരോജിനി, ഭാര്യ തകഴി മുല്ലശേരി സന്ധ്യ, മക്കള്‍ അയന, അരുണ്‍. ,സംസ്‌ക്കാരം ഇന്നു രണ്ടുമണിക്ക് വീട്ടുവളപ്പില്‍