ഒമാനില്‍ മലയാളി യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു

Story dated:Wednesday June 29th, 2016,01 27:pm
ads

മസ്‌ക്കറ്റ്‌: ഒമാനില്‍ മലയാളി യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു. വിശാഖ്‌ മോഹന്‍(24)നാണ്‌ മരണപ്പെട്ടത്‌. ഇലക്ട്രിക്‌ പോസ്റ്റില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍ തൊട്ടതിനെ തുടര്‍ന്ന്‌ ഷോക്കേറ്റ്‌ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ ഇയാള്‍ ഒമാനില്‍ ഇലക്ട്രീഷ്യനായി ജോലി ആരംഭിച്ചത്‌.

സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അത്‌ അവഗണിച്ച്‌ ഇലക്ട്രിക്‌ അറ്റകുറ്റ പണിയില്‍ ഏര്‍പ്പെട്ടതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ കമ്പനി സൂപ്പര്‍വൈസറും വിശാഖിന്റെ ബന്ധുവുമായ ഉദയചന്ദ്രന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.