റംസാന്‍; ഒമാനില്‍ തൊഴില്‍ സമയം അഞ്ച് മണിക്കൂറാക്കി

Story dated:Monday May 22nd, 2017,01 30:pm

മസ്‌കത്ത്: റംസാന്‍ മാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ തൊഴില്‍ സമയം പുനക്രമീകരിച്ചു. പൊതുമേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയായിരിക്കും പ്രവൃത്തിസമയം. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്.

അതെസമയം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ സമയം ആറ് മണിക്കൂറായി കുറച്ചതായി മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി അറിയിച്ചു. ദിവസത്തില്‍ ആറ് മണിക്കൂര്‍ വെച്ച് ആഴ്ചയില്‍ 30 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളുവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.