ഒമാനില്‍ പ്രവാസികളില്‍ ഒന്നാം സ്ഥാനം ബംഗ്ലാദേശികള്‍ക്ക്

മസ്‌ക്കറ്റ്: ഒമാനിലെ പ്രവാസികളില്‍ ഒന്നാം സ്ഥാനം ബംഗ്ലാദേശികള്‍ക്ക്. ഇന്ത്യക്കാരെ പിന്നിലാക്കി കഴിഞ്ഞ വര്‍ഷാവസനത്തോടെയാണ് ബംഗ്ലാദേശുകാര്‍ ഒന്നാം നിരയിലെത്തിയത്.

തൊഴിൽ നിയമങ്ങൾ കർക്കശമാക്കിയതിനെ തുടർന്നാണ്​ ഇന്ത്യക്കാരുടെ ഒമാനിലേക്കുള്ള പ്രവാസം കുറഞ്ഞത്​. കുറഞ്ഞ വേതനത്തിന്​ ജോലി ചെയ്യാനുള്ള സന്നദ്ധതയാണ്​ ബംഗ്ലാദേശികളെ തൊഴിലുടമകൾക്ക്​ പ്രിയങ്കരരാക്കുന്നത്​.

മാർച്ച്​ അവസാനത്തെ കണക്കനുസരിച്ച്​ 704,254 ലക്ഷം ബംഗ്ലാദേശുകാർ ഒമാനിലുണ്ട്​. ഇന്ത്യക്കാരാണ്​ രണ്ടാം സ്ഥാനത്ത്​, 689,201 ലക്ഷം. മൂന്നാം സ്ഥാനത്താണ്​ പാകിസ്താന്‍കാർ. 2013 നവംബറിൽ ഒമാനിലെ ബംഗ്ലാദേശികളുടെ എണ്ണം 496,761 ആയിരുന്നു. ഇന്ത്യക്കാരുടെ എണ്ണാമകട്ടെ 600,34ഉം.