ഒമാനില്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ച്ചി തിരൂര്‍ സ്വദേശിയുടെ പണം തട്ടിയെടുത്തു

untitled-1-copyസുവൈഖ്: ബാങ്ക് വിരങ്ങള്‍ ചോര്‍ച്ചി മലയാളിയുടെ പണം തട്ടിയെടുത്തു. മലപ്പുറം തിരൂര്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 919 റിയാല്‍ തട്ടിയെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉരീദു ബാങ്ക് മസ്‌കത്ത് ഹെല്‍ലൈനില്‍ നിന്നാണെന്നു പറഞ്ഞ് ഇയാള്‍ക്ക് ഫോണ്‍ വന്നത്. ബുറൈമി അല്‍ റാസ ബ്രാഞ്ചില്‍ നിന്നാണെന്നും അക്കൗണ്ട് വിവരങ്ങള്‍ വെരിഫൈ ചയ്യാനാണെന്നുമാണ് പറഞ്ഞത്.

എന്നാല്‍ ധാരളം ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധ്യമുള്ളതിനാല്‍ ഇയാള്‍ ആദ്യം വന്ന ഫോണ്‍ കോളുകള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ തട്ടിപ്പല്ലെന്നും ബാങ്ക് ഐഡികാര്‍ഡുകള്‍ ഉള്‍പ്പെടെ ഹാജരാക്കാമെന്നും പറഞ്ഞ് വീണ്ടും ഫോണ്‍ വരികയും ഐഡി കാര്‍ഡ് വാര്‍ട്‌സ്ആപ്പിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് ആവശ്യപ്പെട്ട പ്രകാരം അക്കൗണ്ട് നമ്പരും ഡെബിറ്റ് കാര്‍ഡിന് പിന്‍ഭാഗത്തുള്ള നമ്പറും പറഞ്ഞുകൊടുക്കുകയായിരുന്നു.

തട്ടിപ്പിനിരയായ ആള്‍ മൂന്ന് മാസം മുമ്പാണ് ദുബൈയില്‍ നിന്ന് സുവൈഖിനടുത്ത് ബേക്കറി ജോലിക്കെത്തിയത്. സ്ഥാപനത്തിലെ പ്രതിദിനം ലഭിച്ചിരുന്ന കളക്ഷനാണ് ബാങ്കില്‍ അടച്ചിരുന്നത്. ഈ പണമാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടതിറിഞ്ഞതോടെ തിരിച്ചു വിളിച്ചപ്പോള്‍ 300 റിയാല്‍ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ നഷ്ടമായ പണം തിരികെ ഏല്‍പ്പിക്കാമെന്നാണത്രെ അവര്‍ പറഞ്ഞത്.

തുടര്‍ന്ന് ബാങ്കിലും പോലീസിലും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ പോലീസും ബാങ്കുകളു നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും തട്ടിപ്പ് വര്‍ദ്ധിക്കുന്നത് ആശങ്കപടര്‍ത്തിയിട്ടുണ്ട്.