ഒമാനില്‍ ബംഗാളിക്ക് വിസ നല്‍കില്ല

untitled-1-copyമസ്‌ക്കറ്റ്: ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ അവിദഗ്ധരായ ബംഗ്ലാദേശ് തൊഴിലാളികള്‍ക്ക് വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. അതെസമയം പ്രൊഫനുകള്‍ക്ക് നിലവിലെ വിസക്കാര്‍ക്കും നിയന്ത്രണം ബാധകമായിരിക്കില്ല. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ശുപാര്‍ശയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ കണക്ക് എടുത്തപ്പോഴും ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണമാണ് കൂടതലുള്ളത്. അതെസമയം വിസാനിയന്ത്രണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് എംബസി അറിയിച്ചു.

Related Articles